മഹിളാ കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
*** മഹിളാ കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു ***
കൊടിയത്തൂർ മണ്ഡലം മഹിള കോൺഗ്രസ് മണ്ഡലം കൺവെൻഷൻ പന്നിക്കോട് വച്ച് നടന്ന ചടങ്ങിൽ മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ഗൗരി ടീച്ചർ പുതിയോത്ത് ഉത്ഘാടനം ചെയ്തു.മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു, മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മില്ലി മോഹൻ മുഖ്യാതിഥി ആയി.DCC സെക്രട്ടറി CJ ആൻ്റണി , MT അഷ്റഫ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷംലൂല ത്ത്, KT മൻസൂർ,ജയശ്രീ,സുജ ടോം, ദിവ്യ ഷിബു, റാഹിദ കൊടിയത്തൂർ,സൂഫിയാൻ,ബാബു പൊ ലുക്കുന്നത്ത് ,കുട്ടി ഹസ്സൻ,ബഷീർ തുടങ്ങിയ സംസാരിച്ചു, ധന്യബാബുരാജ് തോട്ടു മുക്കം സ്വാഗതവും ജുവയിരിയ നന്ദിയും പറഞ്ഞു,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെയും മുതിർന്ന മഹിള കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
===================