സ്കൂൾ വാർഷികവും യാത്രയയപ്പും

 *സ്കൂൾ വാർഷികവും യാത്രയയപ്പും*



സ്കൂൾ വാർഷികവും യാത്രയയപ്പും: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന്റെ 56 - ) മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹരിദാസൻ മാസ്റ്ററുടെ യാത്രയയപ്പും ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ. സി. ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. N. A കരീം വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തി.

ചടങ്ങിൽ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമദാസൻ എം.LSS ,U SS വിജയികളെ ആദരിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ്പ്രസിഡന്റ്  ഷിജോ ആന്റണി , വാർഡ് മെമ്പർ ടെസി സണ്ണി, ചുണ്ടത്തു പൊയിൽ പള്ളി വികാരി റവ.ഫാ.ജോസഫ് ലിവിൻചിറത്തലക്കൽ, ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, MTA പ്രസിഡന്റ് ജിതരഞ്ജിത്ത്, PTA വൈസ് പ്രസിഡന്റ് ജിനേഷ് വെള്ളച്ചാലിൽ, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിനി കൊട്ടാരത്തിൽ, ഹരിദാസൻ.ടി, സിബി

ജോൺ, അബ്ദു റഹിമാൻ - എ. കെ , കുമാരി അമലു തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വർണാഭമായ കലാപരിപാടികളോടെ സ്കൂൾ വാർഷികം സമാപിച്ചു.


HM - റെജി ഫ്രാൻസിസ്

9495589977