കുടിവെള്ളപ്രശ്നത്തിന് ശാപമോക്ഷം ആകുന്നു.

 ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പന്നിക്കോട് ഉണ്ണികോരൻ കുന്ന് നിവാസികളുടെ കുടിവെള്ളപ്രശ്നത്തിന് ശാപമോക്ഷം ആകുന്നു.



 കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് ഉണ്ണികോരൻകുന്ന് നിവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം ആവുകയാണ് .കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൻറെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിചിരിക്കുന്നത് 


. 19-3-2022ഈ വരുന്ന ശനിയാഴ്ച വൈകീട്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ കെപി സുഫിയാന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലോളി ഉദ്ഘാടനം ചെയ്യുന്നതാണ് 




ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് മുഖ്യാതിഥിയായിരിക്കും. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരീം പഴങ്കൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു ഗ്രാമപഞ്ചായത്ത് മെമ്പർ രതീഷ് എന്നിവർ സംബന്ധിക്കും