വർണക്കൂട്ട്: ബോധവൽക്കരണ ക്ലാസ്

 . *വർണക്കൂട്ട്: ബോധവൽക്കരണ ക്ലാസ്*

    തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൽ വച്ച്   അംഗനവാടികളടെ  ആഭിമുഖ്യത്തിൽ കൗമാര ക്ലാസ് സംഘടിപ്പിച്ചു. തോട്ടുമുക്കം ഹൈസ്കൂളിൽ  നടന്ന വർണക്കൂട്ട് ബോധവൽക്കരണ ക്ലാസ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിജി ബൈജു കുറ്റി കൊമ്പിൽ അധ്യക്ഷത വഹിച്ചു. ആനിയമ്മ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു 



ലൈഫ് സ്കിൽ, കൗമാര. സംശയങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചയത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വ്യുമൺ ഫെസിലിറ്റേറ്റർ റസീന ചെറുവാടി ക്ലാസെടുത്തു.ദിവ്യ ഷാലു നന്ദി പറഞ്ഞു.നളിനി , സിനി,ഷക്കീല ടീച്ചർ, സുലൈഖ വാളപ്ര, സുൽമത്ത്‌, പ്രേമ കോട്ടമ്മൽ രജിത, രജനി എന്നിവർ പങ്കെടുത്തു.