തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിന് ഉജ്ജ്വല വിജയം
"അൽമാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിന് ഉജ്ജ്വല വിജയം
തോട്ടുമുക്കം : കോഴിക്കോട് ജില്ല അറബിക് യൂണിറ്റ് നടത്തിയ "അൽമാഹിർ" സ്കോളർഷിപ്പ് പരീക്ഷയിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ 9 കുട്ടികൾ മികച്ച വിജയം നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ നിന്ന് അഞ്ചും യു പി വിഭാഗത്തിൽ നിന്ന് നാലും കുട്ടികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.
യു പി വിഭാഗത്തിൽ അമീൻ ജവാദ്, ദാന ഫാത്തിമ, തൻഹ ഫാത്തിമ, ഹാദിയ എന്നിവരും എൽ പി വിഭാഗത്തിൽ നിയ ഷിറിൻ, ലിയ കെ കെ , അംന ഫാത്തിമ, ഫാത്തിമ ഇഷ, ഫാത്തിമ മഹാസിൻ എന്നിവരുമാണ് സ്കോളർഷിപ്പ് നേടിയത്. വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ്കുമാർ സർ, പി ടി എ പ്രസിഡന്റ് ബാബു കെ, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ എന്നിവർ അഭിനന്ദിച്ചു. സ്കൂളിലെ അറബിക് അധ്യാപകരായ ഖൈറുന്നിസ, നൗഷാദ് എന്നിവരാണ് ഈ ഉജ്ജ്വല വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയത്.