ഗ്രാമപഞ്ചായത്ത് ദുർ ഭരണത്തിനെതിരെ ബഹുജന മാർച്ച്*

 *ഗ്രാമപഞ്ചായത്ത് ദുർ ഭരണത്തിനെതിരെ ബഹുജന മാർച്ച്*



  സ്ത്രീ അതിക്രമ കേസിൽ പ്രതിയായ വൈസ്  പ്രസിഡണ്ടിനെ പുറത്താക്കുക,

മാലിന്യശേഖരണം അട്ടിമറിച്ചതിനെതിരെ , കാർഷിക  മേഖലയോടുള്ള അവഗണനയ്ക്കെതിരെ ,മണൽ കൊള്ളക്കെതിരെ ,തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി,എൽഡിഎഫ്കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.



സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ .എയുമായ ശ്രീ. ജോർജ്ജ് തോമസ് ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു.


കരിം കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഇ. രമേശ് ബാബു,വിഎ സെബാസ്റ്റ്യൻ,ഗുലാം ഹുസൈൻ, ടി.വി.മാത്യു, സി ടി.സി അബ്ദുള്ള എന്നിവർ സംസാരിച്ചു. കോട്ടമ്മലിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.പഞ്ചായത്ത് ഓഫീസിനു മുമ്പിൽ വെച്ച് മുക്കം സി ഐ യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.


 ജോണി ഇടശ്ശേരി, വി. കെ അബൂബക്കർ ,കെ പി ചന്ദ്രൻ ,ബിനോയ് ടീ ലൂക്കോസ്,സന്തോഷ് സെബാസ്റ്റ്യൻ, സി. ഹരീഷ്, നാസർ കൊളായി,ഇ. അരുൺ, എംകെ ഉണ്ണിക്കോയ , ഗിരീഷ് കാരക്കുറ്റി, അനസ് താളത്തിൽ,കെ ടി മൈമൂന,വിശ്വലക്ഷ്മി,, ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ടി.സി. കോമളം ,സിജി കുറ്റികൊമ്പിൽ ,എന്നിവർ നേതൃത്വം നൽകി.