ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ച് സ്കൂൾ വിദ്യാർത്ഥി മാതൃകയായി
ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ച് സ്കൂൾ വിദ്യാർത്ഥി മാതൃകയായി
തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദ എന്ന വിദ്യാർഥിനിയാണ് തന്റെ ഒമ്പതാം ജന്മദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചത്. സ്കൂൾ അസംബ്ലിയിൽ വച്ച് സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർക്ക് ദേവനന്ദ പുസ്തകം കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. തന്റെ ക്ലാസ് ടീച്ചർ ജസ്ന ടീച്ചർ ആണ് തനിക്ക് ഇതിന് പ്രേരണ നൽകിയതെന്ന് കുട്ടി സൂചിപ്പിച്ചു.