ഫല വൃക്ഷ തൈ വിതരണോൽഘാടനം
*ഫല വൃക്ഷ തൈ വിതരണോൽഘാടനം*
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു . പന്നിക്കോട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ആയിരത്തോളം കുടുംബങ്ങൾക്കാണ് തൈകൾ നൽകുന്നത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഫലവൃക്ഷത്തൈ വിതരണം ( 16.3.2021 - ബുധൻ) 10.30 മുതൽ പന്നിക്കോട് കൃഷിഭവനിൽ വെച്ച് നടക്കുന്നു .
തായ്ലന്റ് മാവ്, സിട്രസ് ഫ്രൂട്ട് ലെയർ , പേര ലെയർ , 20 കിലോ
ജൈവ വളം എന്നിവ ഒരു യൂണിറ്റായാണ് വിതരണം നടത്തുക. *520* രൂപ വിലയുള്ള ഈ യൂണിറ്റിന് ഗുണഭോക്താക്കൾ *130* രൂപ അടക്കണം. ആയിരത്തോളം ഇത്തരം യൂണിറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് അർഹത
പന്നിക്കോട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടുമുറി, കൃഷി ഓഫീസർ കെ.ടി.ഫെബിദ, കൃഷി അസിസ്റ്റൻ്റുമാരായ കെ. സഫറുദ്ധീൻ: എം നഷീദ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.