തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

 തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു



       ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. എൽ പി യു പി വിഭാഗങ്ങൾക്ക് വ്യത്യസ്ത മത്സരങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത്..

ഫൈനലിൽ യുവന്റസ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം അഹമ്മദ് മാലിക് മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫി അഹമ്മദ് മാലിക് വിതരണംചെയ്തു. യു പി തലത്തിൽ അബിൻ സണ്ണി മികച്ച ഗോൾകീപ്പർ ആയും റിസാൽ മുഹമ്മദ്  ബെസ്റ്റ് ഡിഫൻഡർ ആയും  നാഫിഹ് മികച്ച കളിക്കാരനായും അനയ് മികച്ച ഫോർവേഡ് ആയും നിഷിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ആയും തെരഞ്ഞെടുക്കപ്പെട്ടു. 






എൽ പി തലത്തിൽ മുഹമ്മദ് ലസിൻ മികച്ച ഗോൾകീപ്പർ ആയും അഫ്സൽ മികച്ച ഡിഫൻഡർ ആയും മുഹമ്മദ് നബീൽ   മികച്ച കളിക്കാരനായും നവീൻ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ആയും തെരഞ്ഞെടുക്കപ്പെട്ടു.



 ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബാബു. കെ, എസ് എം സി ചെയർമാൻ വൈ. പി അഷ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സർ എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന് പ്രദീപ്, നൗഷാദ്, ജിവാഷ് എന്നിവർ നേതൃത്വം നൽകി.










 ഫൈനൽ മത്സരത്തിന്റെ പൂർണമായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 


https://www.facebook.com/shahulhameed.kakkad/videos/1013010649302267/