തോട്ടുമുക്കത്തെ പ്രഥമ എടിഎം/ സി.ഡി.എം കൗണ്ടർ പ്രവർത്തനമാരംഭിച്ചു
*തോട്ടുമുക്കത്തെ പ്രഥമ എടിഎം/ സി.ഡി.എം കൗണ്ടർ പ്രവർത്തനമാരംഭിച്ചു
ബാങ്കിന്‍റെ പ്രഥമ എ.ടി.എം./സി.ഡി.എം. മെഷീന്‍ തോട്ടുമുക്കം പള്ളിത്താഴെ പ്രവര്‍ത്തനം ആരംഭിച്ചു.
ബാങ്ക് നല്‍കുന്ന എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെനിന്നും പണം പിന്‍വലിക്കാനും, കനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് തുടങ്ങിയ വിവിധ ബാങ്കുകളിലേക്ക് ബാങ്കിന്‍റെ സി.ഡി.എം. വഴി പണം നിക്ഷേപിക്കാനും സാധിക്കും.
എല്ലാ ബാങ്കുകളുടെയും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ബാങ്കിന്‍റെ എ.ടി.എം. ല്‍ നിന്നും പണം പിന്‍വലിക്കാനും സാധിക്കും.
ഇത്രയും കാലം ഇത്തരം സേവനങ്ങള്‍ക്ക് അരീക്കോടിനെ ആശ്രയിക്കേണ്ടി വന്നിരുന്ന തോട്ടുമുക്കം പ്രദേശത്ത് ബാങ്കിന്‍റെ എ.ടി.എം. പ്രവര്‍ത്തനം ആരംഭിച്ചത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ബാങ്ക് പ്രസിഡണ്ട് വി. വസീഫിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍വെച്ച് ലിന്റോ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസ്, ഗ്രാമപഞ്ചായത്ത് അംഗം സിജി കുറ്റിക്കോമ്പില്‍, ജോണി ഇടശ്ശേരി, ബിനോയ് ടി ലൂക്കോസ്, ഡയറക്ടര്‍മാരായ എ.സി. നിസാര്‍ബാബു, അബ്ദുള്‍ ജലാല്‍, ഉണ്ണിക്കോയ എം.കെ., മമ്മദ്കുട്ടി കുറുവാടങ്ങല്‍, അല്‍ഫോന്‍സ ബിജു, ഇ-വെയര്‍ സോഫ്റ്റ് വെയര്‍ സി.ഇ.ഒ. സജീവ്. പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഒ.എ. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും, സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു.