തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന് തുടക്കമായി
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന് തുടക്കമായി
തോട്ടുമുക്കം : മാവൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന് തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ തുടക്കമായി. നാഷണൽ ബോക്സിങ് സ്വർണ്ണ മെഡൽ ജേതാവ് അർച്ചന സാജു പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ദിവ്യ ഷിബു, സിജി കുറ്റിക്കൊമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. മാവൂർ ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ തോട്ടുമുക്കം യു പി സ്കൂളിലെ പൂജ ലക്ഷ്മിയെയും ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ "ഇഗ്‌നൈറ്റ് 2022" പരിപാടിയോടനുബന്ധിച്ച് നടത്തിയ വ്യത്യസ്ത മത്സര പരിപാടികളുടെയും "അൽ മാഹിർ " സ്കൂൾ തല അറബിക് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയികളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബാബു, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ, സി ആർ സി കോഡിനേറ്റർ നീതു, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ എന്നിവർ സംസാരിച്ചു.