ഒരാഴ്ചയായി നടന്ന അന്താരാഷ്ട്ര വനിത ദിന പരിപാടികൾ സമാപിച്ചു
കൊടിയത്തൂരിൽ ഒരാഴ്ചയായി നടന്ന അന്താരാഷ്ട്ര വനിത ദിന പരിപാടികൾ സമാപിച്ചു
സമാപനം ആശാ വർക്കർമാരെയും ഹരിത കർമ സേനാംഗങ്ങളേയും ആദരച്ച്
സ്ത്രീകൾ എന്നും സമൂഹത്തിൽ മുൻ നിരയിൽ തന്നെ പ്രവർത്തിക്കേണ്ടവരാണന്നും സ്ത്രീ ശാക്തീകരണത്തിലൂടെ പുതിയൊരു സമൂഹം കെട്ടിപ്പടുക്കണമെന്നും ഓർമപ്പെടുത്തി അന്താരാഷ്ട്ര വനിത ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂരിൽ ഒരാഴ്ചയായി നടന്നു വന്ന വിവിധ പരിപാടികൾ സമാപിച്ചു. ആശാവർക്കർമാർക്കും ഹരിത കർമ സേനാംഗങ്ങൾക്കും ആദരവ് നൽകിയായിരുന്നു സമാപന പരിപാടികൾ.ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലുലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.* വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യഷിബു അധ്യക്ഷയായി. ആയിഷ ചേലപ്പുറത്ത്, കെ.ജി സീനത്ത്, ഫാത്തിമ നാസർ,ആശാവർക്കർകെ സി റൂബി, ഹരിത കർമസേനാ പ്രസിഡന്റ് സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജാഗ്രത സമിതി ഫെസിലിറ്റേറ്റർ റസീന പഴംമ്പറമ്പിൽ നന്ദിയും പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ രൊഴ്ചയായി പോസ്റ്റർ ഡിസൈൻ മത്സരം, പോസ്റ്റർ പ്രദർശനം, വനിതകളുടെ സ്കൂട്ടർ റാലി തുടങ്ങിയ പരിപാടികളും നടന്നിരുന്നു