അന്താരാഷ്ട്ര വനിത ദിനാചരണം; കൊടിയത്തൂരിൽ വനിതകളുടെ സ്കൂട്ടർ റാലി ആവേശമായി;

 അന്താരാഷ്ട്ര വനിത ദിനാചരണം; 

കൊടിയത്തൂരിൽ വനിതകളുടെ സ്കൂട്ടർ റാലി ആവേശമായി; 

പരിപാടികൾ ഇന്ന് സമാപിക്കും



മുക്കം: അന്താരാഷ്ട്ര വനിത ദിനാചരണത്തിൻ്റെ ഭാഗമായി

 സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പരിപാടികൾ ഇന്ന് സമാപിക്കും. ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതകളുടെ സ്കൂട്ടർ റാലിയും ശ്രദ്ധേയമായി. നിരവധി വനിതകളാണ് റാലിയുടെ ഭാഗമായത്. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. *



അതിനിടെ സ്കൂട്ടർ റാലിയെ നയിക്കാനായി എത്തിയ ആംബുലൻസ് ഡ്രൈവറും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തംഗം കെ.ജി. സീനത്താണ് ഡ്രൈവറായത്. * 



 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.  വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു സ്വാഗതം പറഞ്ഞു. ബ്ളോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ മുഖ്യാതിഥി യായി,മെമ്പർമാരായ ഫാത്തിമ നാസർ  മറിയം കുട്ടിഹസ്സൻ, കെ ജി സീനത്ത്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്

കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീന ചേലോട്ട്പറമ്പിൽ, അംഗങ്ങളായ കസ് ന പാറക്കൽ, പി സാബിറ , സഫിയ കണക്കഞ്ചേരി, ഇന്ദിര വിശ്വനാഥ്, കമ്യൂണിറ്റി കൗൺസിലർ റജീന

തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി പ്രവർത്തകരും പരിപാടി യിൽ സജീവ സാന്നിധ്യമായിരുന്നു.ജാഗ്രതാ സമിതി ഫെസിലിറ്റേറ്റർ റസീന പഴംമ്പറമ്പിൽ നന്ദിയും പറഞ്ഞു.

 വനിതകൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരങ്ങളിൽ ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.ഇന്ന് നടക്കുന്ന  സമാപന സമ്മേളനത്തിൽ ഹരിത കർമ സേനാംഗങ്ങൾ, ആശാ വർക്കർമാർ എന്നിവരെ ആദരിക്കും 

പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പും, കുടുംബശ്രീയും സംയുക്ത മായാണ് പരിപാടികൾ സംഘടിപ്പിച്ചത്. 


ചിത്രം: സ്കൂട്ടർ റാലി ഷം ലുലത്ത് ഫ്ലാഗ് ഓഫ് ചെയുന്നു