അഭിമാന നേട്ടവുമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ

 അഭിമാന നേട്ടവുമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ



 തോട്ടുമുക്കം : എസ് എസ് കെ, ബ്ലോക്ക് റിസോഴ്സ് സെന്റർ മാവൂരിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർനാഷണൽ ഒളിമ്പിക് ദിന ക്വിസ് മത്സരത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ദിൽജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാവൂർ ബി ആർ സി ക്ക് കീഴിലുള്ള വ്യത്യസ്ത സ്കൂളുകളിലെ  കുട്ടികളുമായി മത്സരിച്ചാണ് ദിൽജിത്ത് ഈ നേട്ടം കരസ്ഥമാക്കിയത്. മാവൂർ ബി ആർ സി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ അഡ്വക്കറ്റ് പി ടി എ റഹീമിൽ നിന്ന് 


 ദിൽജിത്ത് സമ്മാനം ഏറ്റുവാങ്ങി. മാവൂർ ബി ആർ സി ക്ക് കീഴിൽ ഈ അടുത്ത്  നടത്തിയ മത്സരങ്ങളിൽ ഇത് രണ്ടാം തവണയാണ് തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിന് അഭിമാന നേട്ടം കൈവരുന്നത്.