"85 ന്റെനിറവിലും കഠിനാധ്യാനത്തിലുടെ കനകം വിളയിക്കുന്ന കരിയാത്തനെ ആദരിച്ചു

 "85 ന്റെനിറവിലും കഠിനാധ്യാനത്തിലുടെ കനകം വിളയിക്കുന്ന കരിയാത്തനെ ആദരിച്ചു


 : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പൂവാട്ട് കരിയാത്തൻ എന്ന കർഷകനെ എട്ടാം വാർഡ് യു.ഡി എഫ് വികസന ഏകോപന സമിതി ആദരിച്ചു. പ്രായാധിക്യത്തിലും കൃഷിയെ ജീവിതോപാധി യാക്കിയ ഒരു കർഷകനാണ് കരിയാത്തൻ.  എട്ടാം വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്നത്ത്  പൊന്നാട അണിയിച്ച് ആദരിച്ചു  ചടങ്ങിൽ പുതുക്കുടി മജീദ് മാസ്റ്റർ കാഷ് അവാർഡും സമ്മാനിച്ചു. കൺവീനർ ജാഫർ ടി കെ , വത്സൻ പൂവാട്ട്, കൃഷ്ണൻ പൂവാട്ട്, ഉണ്ണി ചേലാകുന്ന്, വീരാൻ താന്നിക്കലോടി എന്നിവർ നേതൃത്വം നൽകി


.

പയർ, വെള്ളരി, മത്തൻ, ചിരങ്ങ തുടങ്ങിയവയാണ് വയലേലകളിൽ തനിച്ച് കൃഷിചെയ്യുന്നത്. ആരേയും സഹായിയായി കൂട്ടാതെ കിണ്റ്റിൽ നിന്ന് വെള്ളം കോരിയാണ് 20 സെന്റോളം വിശാലമായ സ്ഥലത്ത് നനക്കുന്നത്. പ്രായത്തെ വകവെക്കാതെ പൊരി വെയിലത്ത് അദ്ധ്യാനിക്കുന്ന ഈ കർഷകന്റെ ആത്മവിശ്വാസത്തോടെയുള്ള കൃഷിയോടുള്ള പ്രണയം വളരെ അത്ഭുതകരമാണ്.

പൂവ്വാട്ട് കൃഷ്ണന്റെ ഭാര്യാ പിതാവാണ് കരിയാത്തൻ. നാച്ചനൽ കോക്കനട്ട് ഓയലിന് സമീപം പാട്ടത്തിന് ഭൂമിയെടുത്താണ് ഇവർ ഇവിടെ കനകം വിളയിക്കുന്നത്. ചെറുപ്പത്തിലെ യുള്ള കൃഷിയോടുള്ള ഭ്രമമാണ്‌ വാഴക്കാട് ചെറുവായൂർ സ്വദേശിയായ  ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട ഇദ്ദേഹം ഇന്നും മണ്ണിനോട് മല്ലിട്ട് ഇവിടെ ഹരിതാഭമാക്കുന്നത്