തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം സന്ദർശിച്ച്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ

 

 


തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ നവീകരിച്ച ജൈവവൈവിധ്യ ഉദ്യാനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ സന്ദർശിച്ചു


. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ എവിടെയും ഇത്തരത്തിലുള്ള മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനം ഇല്ലെന്ന് സംഘം വിലയിരുത്തി. 

പാർക്ക് കൂടുതൽ ആകർഷകമാക്കി മാറ്റുന്നതിനുള്ള സഹായസഹകരണങ്ങൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നൽകുമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉറപ്പുനൽകി.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത്, വൈസ് പ്രസിഡന്റ് കരിം പഴങ്കൽ, വാർഡ് മെമ്പർ ദിവ്യ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.