പ്രവേശനോത്സവം നടത്തി.
തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം പ്രവേശനോത്സവത്തിന് വർണ്ണശബളമായ തുടക്കം.
പ്രവേശനോത്സവം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശംലൂലത്ത് നിർവഹിച്ചു.
വാർഡ് മെമ്പർ ദിവ്യ ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ,
സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി ടി എ പ്രസിഡണ്ട് ബാബു.കെ, എസ്.എം.സി ചെയർമാൻ വൈ.പി അഷ്റഫ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് സുബൈദ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കൾ കുട്ടികൾക്ക് വേണ്ടി സംഭാവന നൽകിയ പഠനോപകരണങ്ങൾ സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ ഏറ്റുവാങ്ങി.
നഴ്സറി സ്കൂൾ അധ്യാപകരായ മുബീന,സുനിത, ഷമീന എന്നിവർ നേതൃത്വം നൽകി.