തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ പുതുതായി നിർമിച്ച ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.

 


 തോട്ടുമുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആസ്തി വികസന ഫണ്ടിൽ നിന്നും തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിന് അനുവദിച്ച രണ്ട് ടോയ്‌ലറ്റുകളുടെ യും സ്കൂൾ പി ടി എ നിർമ്മിച്ച രണ്ട് ടോയ്‌ലറ്റുകളുടെയും ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശംലൂലത്ത് നിർവഹിച്ചു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. 

സ്കൂളിലെ പൊളിഞ്ഞുവീഴാറായ പ്രീ പ്രൈമറി കെട്ടിടം പുതുക്കി പണിയുന്നതിനുള്ള മെമ്മോറാണ്ടം പി ടി എ പ്രസിഡന്റ് ബാബു കെ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.  

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ വൈ. പി  അഷ്റഫ്, എം പി ടി എ വൈസ് പ്രസിഡന്റ് സുബൈദ, പിടിഎ വൈസ് പ്രസിഡന്റ് ജംഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.