തോട്ടുമുക്കം പള്ളി തിരുനാൾ സമാപിച്ചു
*തോട്ടുമുക്കം പള്ളി തിരുനാൾ സമാപിച്ചു*
തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിലെ അറുപത്തിരണ്ടാമത് തിരുനാൾ സമാപിച്ചു.
ഫെബ്രുവരി 24 വ്യാഴാഴ്ച ഫൊറോന വികാരി ഫാദർ ജോൺ മൂലയിൽ തിരുനാളിന് കൊടിയേറ്റി.
കോവിഡ്-- 19 കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി പൂർണതോതിലുള്ള തിരുനാൾ നടത്തുവാൻ സാധിച്ചിരുന്നില്ല.
നാല് ദിവസങ്ങൾ നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് വലിയതോതിലുള്ള വിശ്വാസിസമൂഹം പങ്കെടുത്തു.
മരിച്ച പൂർവികരെ അനുസ്മരിച്ചു
കൊണ്ട് തിരുനാൾ ദിനത്തിൽ സെമിത്തേരി സന്ദർശനം, കുടുംബയൂണിറ്റുകളിയിലേക്കുള്ള തിരുസ്വരൂപ
പ്രദക്ഷിണം,
തോട്ടുമുക്കം കപ്പേള യിലേക്കുള്ള തിരുനാൾ പ്രദക്ഷിണം, സമാപനദിവസം കുരിശടിയിലേക്കുള്ള പ്രദക്ഷിണം എന്നിവ തിരുനാളിനെ ഭക്തിസാന്ദ്രമാക്കി.
എല്ലാദിവസവും ദേവാലയത്തിൽവച്ച് ദിവ്യകാരുണ്യ ആരാധനാ, ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ വിശ്വാസികൾക്ക് ആത്മീയ ഉണർവ് നൽകി.
ശനിയാഴ്ച നടന്ന കരിമരുന്ന് കലാപ്രകടനത്തിനും വാദ്യമേളങ്ങളത്തിനും തോട്ടുമുക്കത്തെ മുഴുവൻ ജനങ്ങളും പങ്കാളികളായത് നാടിനെ ഉത്സവച്ഛായ പകർന്നു.
ഫൊറോന വികാരി ഫാദർ ജോൺ മൂലയിൽ, അസി: വികാരി ഫാദർ പീറ്റർ പൂതർമണ്ണിൽ, പാരിഷ് ട്രസ്റ്റിമാർ, കമ്മറ്റി അംഗങ്ങൾ, മതാധ്യാപകർ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകി
റിപ്പോർട്ട് തയ്യാറാക്കിയത്; തോമസ് മുണ്ടപ്ലാക്കൽ
.