ചുണ്ടത്തു പൊയിൽ ഗവ.യു.പി സ്കൂളിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

 ദേശീയ ശാസ്ത്രദിനം :

ചുണ്ടത്തു പൊയിൽ ഗവ.യു.പി സ്കൂളിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.


ചുണ്ടത്തു പൊയിൽ : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച്, ജാലകം 2022 എന്ന പേരിൽ ചുണ്ടത്തു പൊയിൽ ഗവൺമെന്റ് യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. 28-2-2022 മുതൽ 5-3-2022 വരെ ഒരാഴ്ച ശാസ്ത്രവാരമായി ആചരിച്ചു കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുതകുന്ന ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, സെമിനാർ , പോസ്റ്റർ നിർമ്മാണം, ലിറ്റിൽ സയന്റിസ്റ്റ്, ശാസ്ത്ര പതിപ്പ്, സയൻസ് എക്സ്പോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ദേശീയ ശാസ്ത്ര ദിനമായ ഇന്ന് വിവിധ ശാസ്ത്രജ്‌ഞരെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനത്തോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന ശാസ്ത്ര വാരാചരണത്തിന് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത ശാസ്ത്രവാരാചരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ജിനീഷ്, സിബി ജോൺ, സ്മിത.കെ, നസിയ ബീഗം, അബ്ദു റഹിമാൻ എ.കെ, പുഷ്പറാണി ജോസഫ്, സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ , ഫാത്തിമ ഷെറിൻ, ഷൈല, ഷെരീഫ്, ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.