ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
: ക്യാൻസറിനെ നേരത്തെ തന്നെ കണ്ടത്തി ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും ചെറുവാടി ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചൂലൂർ എം.വി.ആർ കേൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ചെറുവാടി ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. സ്ത്രീകൾക്കുള്ള ഗർഭാശയ കാൻസറിന്റെയും സ്കത്രീൾക്കും പുരുഷൻമാർക്കുമുള്ള വായിലെ കാൻസറിനുമുള്ള സ്ക്രീനിംഗ് ക്യാമ്പാണ് പ്രധാനമായും നടന്നത് . പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് മുഖ്യാഥിതിയായി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചേലപ്പുറത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ: കെ.പി.സുഫിയാൻ, സുഹറ വെള്ളങ്ങോട്ട്എന്നിവർ സംസാരിച്ചു. ചുലൂർ എം.വി.ആർ കേൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോ. നിർമൽ സി. ചെറുവാടി ഗവ: സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മനു ലാലും ചേർന്ന് നേതൃത്വം നൽകിയ ക്യാമ്പിൽ എം.വി.ആർ കേൻസർ സെന്ററിലെ ഡോ. ചൈത്ര , ഡോ: ചിഞ്ചു, എം.വി. ആർ പ്രോഗ്രാം കോ ഓർഡിനേറ്റർ ഷാജി എം.ജി, സുമിത്ര, വിജിനി,ഷിജിത്ത്,
ചെറുവാടി ഗവ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എൽ.എച്ച്.ഐ പ്രേമജം, ജെ.പി.എച്ച് എൻമാരായ സുഹറ, കദീജ, ജെ.എച്ച്. ഐ ദീപിക, നഴ്സിംഗ് അസിസ്റ്റന്റ് പുഷ്പ,രാജി, ബിന്ദു ആശ വർക്കർമാരായ റൂബി, ഡോളി മാത്യു, മൈമൂന എന്നിവരും പങ്കെടുത്തു. 52 സ്ത്രീകൾക്കുള്ള ഗർഭാശയമുഖ കാൻസർ നിർണയത്തിനുള്ള പാപ്സ്മിയർ സാമ്പിളുകൾ ക്യാമ്പിൽ ശേഖരിച്ചു. രാവിലെ9 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2 മണിയോടെയാണ് അവസാനിച്ചത്