സ്കൂൾ കായിക മേള നടത്തി.

 സ്കൂൾ കായിക മേള നടത്തി.



ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ 2021-22 ലെ സ്പോർട്സ് ഡേ 24 -02 -2022 ന് നടത്തി.

മുഴുവൻ കുട്ടികളും വിവിധ മത്സരങ്ങളിൽ വാശിയോടെ പങ്കെടുത്തു. കായിക മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് നിർവ്വഹിച്ചു. 

അധ്യാപകരായ മുഹമ്മദ് നസ് നിൻ, അബ്ദുറഹിമാൻ , ജിനീഷ്, ഷെരീഫ്, പുഷ്പറാണി ജോസഫ്, സിബി ജോൺ, സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ, നസിയ ബീഗം, ഫാത്തിമ ഷെറിൻ, ഷൈല, ഉമൈബ സ്മിത, ദിലു തോട്ടുചാലിൽ എന്നിവർ കായിക മേളയ്ക്ക് നേതൃത്വം നൽകി. കായിക മേള കുട്ടികളിലും രക്ഷിതാക്കളിലും ആവേശമുണർത്തി.