കൊടിയത്തൂർ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾ കുടയും പേപ്പർബാഗ് നിർമ്മിച്ച് ജനശ്രദ്ധയാകർഷിക്കുന്നു
വിവിധ പദ്ധതികളുമായി കൊടിയത്തൂർ പരിവാർ ജനശ്രദ്ധയാകർഷിക്കുന്നു.
ഭിന്നശേഷി വിദ്യാർത്ഥികൾ ഒരിക്കലും സമൂഹത്തിൽ ഒറ്റപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെ അവർക്ക് കൈത്താങ്ങായ കൊടിയത്തൂർ പഞ്ചായത്ത് പരിവാർ സംഘടന ജനശ്രദ്ധയാകർഷിക്കുന്നു.
വിദ്യാർഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടന അവർക്കായി ഇപ്പോൾ കുടയും പേപ്പർ ബാഗ് നിർമ്മിക്കുന്ന പരിശീലനത്തിന് തുടക്കം കുറിച്ചു.
ഭിന്നശേഷികുട്ടികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിശീലനത്തിന് നേതൃത്വം നൽകുന്നത് *ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് മാസ്റ്ററാണ്.* സ്പെഷ്യൽ കുടുംബശ്രീകൾ മുൻകൈയെടുത്താണ് പരിശീലനം സംഘടിപ്പിച്ചത്.
ഇതിന്റെ മുമ്പ് കാരക്കുറ്റി കുറ്റിപൊയിൽ പാടത്തെ അരയേക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കുകയും ചെയ്തിരുന്നു.
പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംടി റിയാസ് നിർവഹിച്ചു.
ചടങ്ങിൽ ടി ഹുസൈൻ കുട്ടി അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ജി സീനത്ത്, കെ അബൂബക്കർ മാസ്റ്റർ,, കുടുംബശ്രീ സൂപ്പർവൈസർ ആബിദ, ടി കെ ജാഫർ ആയിഷ ഹന്ന എന്നിവർ സംസാരിച്ചു.
പരിശീലനപരിപാടി നിയാസ് മാസ്റ്റർ, പി എം നാസർ മാസ്റ്റർ, അസീസ് കാരക്കുറ്റി, സുരേഷ് ചെറുവാടി, എൻ മുഹമ്മദ് സൈഗോൺ, കരീം പൊലുകുന്ന്, ബഷീർ കണ്ടങ്ങൾ, സണ്ണി വാലില്ലാപുഴ,സെലീന, സഫിയ, പാത്തുമ്മ ഹഷീജ എന്നിവർ നേതൃത്വം നൽകി.