ദേശീയ ശാസ്ത്രദിനം : തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പരിപാടികൾ ശ്രദ്ധേയമായി

 

 തോട്ടുമുക്കം : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് " *ഇഗ്‌നൈറ്റ്* *2022* " എന്നപേരിൽ  തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനു വേണ്ടി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ്കുമാർ സാറിന്റെ നേതൃത്വത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ സയൻസ് മാജിക് കുട്ടികൾക്ക് നവ്യാനുഭവമായി.


     ശാസ്ത്രവസ്തുതകൾ കൊണ്ട് വ്യത്യസ്ത സ്റ്റിൽ,വർക്കിംഗ് മോഡലുകൾ ഒരുക്കി  സയൻസ് എക്സിബിഷൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് ആയിമാറി. ശാസ്ത്ര ദിനാഘോഷ പരിപാടി പി ടി എ പ്രസിഡന്റ് ബാബു. കെ ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്,എം പി ടി എ വൈസ് പ്രസിഡന്റ് സുബൈദ എന്നിവർ സന്നിഹിതരായിരുന്നു. രജിന ടീച്ചർ,ജീവാഷ് മാഷ് എന്നിവർ സംസാരിച്ചു
പരിപാടിക്ക് അധ്യാപകരായ  അലൻ തോമസ്, ഹണി മേരി സെബാസ്റ്റ്യൻ, ഷാഹുൽഹമീദ്  എന്നിവർ നേതൃത്വം നൽകി





. . .