നവീകരിച്ച ഓട്ടിസം സെന്റർ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ഉദ്ഘാടനം ചെയ്തു

 

ഓട്ടിസം ബാധിച്ച വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ഓട്ടിസം സെന്റർ നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു 

.


കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് കരീം പഴങ്കൽ നിർവഹിച്ചു .


ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി .

 എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ വി.ടി ഷീബ മുഖ്യാഥിതിയായി .


കൊടിയത്തൂർ പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ നവീകരിച്ചത് .

കെട്ടിടം പെയിന്റടിച്ച് മനോഹരമാക്കുകയും ശിശു സൗഹ്യദമാക്കുകയും ചെയ്തിട്ടുണ്ട്

മുറ്റം ഇന്റർലോക്ക് പതിക്കുന്നതിന്റെയും ചുറ്റുമതിൽ നിർമിക്കു ന്നതിന്റെ പ്രവൃത്തിയും അടുത്ത ദിവസം നടക്കും . 

ചടങ്ങിൽ എം.ടി റിയാസ് , ദിവ്യ ഷിബു , മറിയം കുട്ടി ഹസ്സൻ , ജോസഫ് തോമസ് , അബ്ദുൽ നസീർ , എൽ . കെ അഖിൽ കുമാർ , അബ്ദു പാറപ്പുറം , സത്താർ കൊളക്കാടൻ, അഖിൽ എന്നിവർ സംസാരിച്ചു .