തോട്ടുമുക്കം - വടക്കുംമുറി റോഡ് നവീകരണം പി. കെ ബഷീർ എം എൽ എ ക്കു നിവേദനം നൽകി

 



തോട്ടുമുക്കം :  കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്കം -കുഴിനക്കിപാറ-വടക്കുംമുറി PWD റോഡ് നവീകരണം വേഗത്തിൽ പൂർത്തീകരിച്ചു യാത്ര സൗകര്യം സുഗമം ആക്കണമെന്ന് ആവശ്യപ്പെട്ടു ഏറനാട് എം എൽ എ ശ്രീ. പി കെ ബഷീർ സാഹിബിനു നിവേദനം നൽകുകയും ഈ വർഷം, കാലവർഷം ആരംഭിക്കുന്നതിന് മുൻപായി റോഡ്  റബ്ബരായ്‌സിഡ് രീതിയിൽ നവീകരണം പൂർത്തീകരിക്കാം എന്നും എം എൽ എ നിവേദക സംഘത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.


 പ്രസ്തുത റോഡ് നവീകരണം പൂർത്തീകരിച്ചാൽ അരീക്കോട് -വടക്കുംമുറി -തോട്ടുമുക്കം വഴി കൂമ്പാറയിലൂടെ കടന്നു പോകുന്ന മലയോര ഹൈവേക്കു കണക്ഷൻ റോഡ് ആയി ഉപയോഗിക്കാം ഇതു വഴി വടക്കുംമുറി -കളപ്പാറ -കുഴിനക്കിപ്പാറ -തോട്ടുമുക്കം മേഖല കളുടെ സമഗ്ര വികസനം സാധ്യമാകും.


കൂടാതെ ഭാവിയിൽ  ആനക്കാംപൊയിൽ - കള്ളാടി തുരങ്ക പാത യാഥാർഥ്യം ആയാൽ തോട്ടുമുക്കം -കുഴിനക്കിപ്പാറ -വടക്കുംമുറി -അരീക്കോട് റോഡിന്റെ പ്രാധാന്യം വർധിക്കും.


 നിവേദക സംഘത്തിൽ ബേബി മാസ്റ്റർ വെറ്റിലപ്പാറ, സി എൻ വിശ്വൻ, എ എം റഹ്‌മാൻ തോട്ടുമുക്കം,ഡോളി ജോസ്, ബാസിത് തോട്ടുമുക്കം, ഷമീർ ടി. പി വടക്കുംമുറി എന്നിവർ ഉണ്ടായിരുന്നു.