അഭിമാനകരമായ നേട്ടവുമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂൾ
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് : തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിന് അഭിമാന നേട്ടം.
തോട്ടുമുക്കം : മാവൂർ ബി ആർ സി പരിധിക്കുള്ളിലുള്ള സ്കൂളുകൾക്ക് വേണ്ടി മാവൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് യു.പി തല മത്സരത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പൂജ ലക്ഷ്മി മൂന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ സ്കൂൾ തലത്തിൽ നടത്തിയ മത്സരത്തിൽ പൂജ ലക്ഷ്മി ഒന്നാം സ്ഥാനം നേടിയിരുന്നു.
പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ക്വിസ് മാസ്റ്റർ ആയ ജി.എച്ച്.എസ്.എസ് നീലേശ്വരം അധ്യാപകൻ ബേബി ജോസഫ് സമ്മാന വിതരണം ചെയ്തു. ചടങ്ങിൽ ബി പി സി ജോസഫ് തോമസ്, സെന്റ് സേവിയേഴ്സ് സ്കൂൾ പ്രധാനാധ്യാപകൻ ജിബിൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.