തൊഴിലവസരങ്ങൾ സ്കോളർഷിപ്പുകൾ



നോര്‍ക്ക സ്‌കോളര്‍ഷിപ്പ്: പ്രവാസികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്
https://scholarship.norkaroots.org/


 എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ളവരും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരാകണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി കോഴിക്കോട് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379


 വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in,  www.cmdkerala.net


വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്    


വിമുക്തഭടന്മാരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക്  2021- 22  അധ്യയന വര്‍ഷത്തില്‍ ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍നിന്നും  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന്  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി.   വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksb.gov.in ഫോണ്‍: 0495 2771881


*മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിയമനം*

 

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക്  ഗവ. അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം. എല്‍. ടി കോഴ്‌സ് പാസായിരിക്കണം. ബ്ലഡ്ബാങ്ക് പ്രവൃത്തി പരിചയം നിര്‍ബന്ധം. ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഗവ.അംഗീകൃത ഐ. ടി. ഐ ലിഫ്റ്റ് മെക്കാനിക് ഡിപ്ലോമ (എസ്. സി. വി. ടി/എന്‍. സി. വി. ടി). ഇ. സി. ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ. ഇ. സി. ജി & ഓഡിയോമെട്രി പാസായിരിക്കണം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ  ഫെബ്രുവരി 19ന്  ലിഫ്റ്റ് ഓപ്പറേറ്ററിന് ഫെബ്രുവരി 21നും ഇ. സി. ജി ടെക്നീഷ്യന് ഫെബ്രുവരി 25ന് രാവിലെ 10നുമാണ് ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ    പകര്‍പ്പുകളും സഹിതം അന്നേ ദിവസങ്ങളില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:  എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു