2024 ലോടെ എല്ലാവീടുകളിലും, അംഗൻവാടികളിലും ,സ്കൂളുകളിലും ,ആരോഗ്യ കേന്ദ്രങ്ങളിലും ശുദ്ധമായ കുടിവെള്ളം


സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ 2024 നകം  ജനകീയ പങ്കാളിത്തത്തോടെ എല്ലാവീടുകളിലും, അംഗൻവാടികളിലും ,സ്കൂളുകളിലും ,ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി ന്യായമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം പ്രവർത്തനക്ഷമമായ ടാപ്പിലൂടെ നൽകി ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.



കേന്ദ്ര സർക്കാർ , സംസ്ഥാന സർക്കാർ ,ഗ്രാമപഞ്ചായത്ത്,ഗുണഭോക്താക്കൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന പങ്കാളികൾ .ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരമായി വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾക്കും ജല ഗുണനിലവാര പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും പദ്ധതിയിൽ മുൻഗണന നൽകുന്നു.


പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും,സഹായ സംഘടന മിറർ സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചും സംയുക്തമായി സൗത്ത് കൊടിയത്തൂർ ദഹ് വ സെന്ററിൽ വെച്ച് സംഘടിപ്പിച്ച  ഗ്രാമപഞ്ചായത്ത് തല ശില്പശാല കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കരീം പഴങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൽ ജീവൻ മിഷൻ പദ്ധതി ടീം ലീഡർ ശ്രീ. നിഥിൻ . കെ.കെ സ്വാഗതം പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് ജലജീവൻ മിഷൻ പ്രോജക്ട് മാനേജർ ശ്രീ. സരിത്ത്.സി.കെ യും കേരള വാട്ടർഅതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.സലാം ഉം വിശദീകരിച്ചു. പ്രസ്തുത പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . ദിവ്യ ഷിബു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ. M.T . റിയാസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആയിഷ ചെലപുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ,വാർഡ് വികസന കൺവീനർമാരും , നിലവിലെ കുടിവെള്ള പദ്ധതികളുടെ ചെയർമാൻ & കൺവീനർമാർ ,ജാഗ്രത സമിതി അംഗങ്ങളും ,വാർഡ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ. ഫസൽ റെഹ്‌മാൻ നന്ദി പറഞ്ഞു.